KeralaLatest NewsNews

തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ലഹരിഗുളികകള്‍ പിടികൂടി; ഉടമസ്ഥനെ കണ്ടെത്താനായില്ല

കാസര്‍കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ലഹരിഗുളികകള്‍ പിടികൂടി. റെയില്‍വേ പൊലീസിന്റെയും ആര്‍.പി.എഫിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ നിന്നാണ് 3050 ലഹരിഗുളികകള്‍ പിടികൂടിയത്. ലഹരിഗുളികകളടങ്ങിയ ബാഗ് സീറ്റിനടിയിൽ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ഉടമസ്ഥനെ പിടികൂടാന്‍ കഴിഞ്ഞില്ല.

Read also: സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് മോടി കൂട്ടാന്‍ ലഹരിമരുന്ന് : ഡിജെ സംഘം കൊച്ചിയില്‍ പിടിയില്‍

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ലഹരിഗുളികകള്‍ മൊത്തമായി വാങ്ങി കേരളത്തിലേക്കെത്തിക്കുകയും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച്‌ വില്‍ക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button