Latest NewsIndiaNews

ദില്ലിയിലും രാജസ്ഥാനിലും കനത്ത മൂടൽമഞ്ഞ്, ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു 

ജയ്​പൂര്‍: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ കാഴ്​ചക്കുറവ്​ മൂലം രാജസ്ഥാനില്‍ ദേശീയപാത എട്ടില്‍ വാഹനങ്ങളുടെ കൂട്ടയിടി. അല്‍വാറിനടുത്ത്​ ദൂഗര ഗ്രാമത്തിലാണ്​ സംഭവം. അപകടത്തില്‍ 18ഓളം പേര്‍ക്ക്​ പരിക്കേറ്റു. വ്യാഴാഴ്​ച പുലര്‍ച്ചെയാണ്​ അപകടമുണ്ടായത്​. ​​ഇതേ തുടർന്ന്​ ദേശീയപാത എട്ടില്‍ ഗതാഗതവും തടസപ്പെട്ടു. ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ചയും ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. 21 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. കഠിനമായ തണുപ്പാണ് ഡല്‍ഹിയിൽ അനുഭവപ്പെടുന്നത്. അതേസമയം വ്യാഴാഴ്ച ഡല്‍ഹിയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

അതിനിടെ, രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ തോത് വ്യാഴാഴ്ചയും മോശമായ അവസ്ഥയിലാണെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button