Latest NewsNewsIndia

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തുടങ്ങില്ല; പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ അ​ലി​ഗ​ഡ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​വ​ധി നീ​ട്ടി

ല​ക്നോ: പൗ​ര​ത്വ ഭേദഗതി നിയമത്തിനെതിരെ പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ യു​പി​യി​ലെ അ​ലി​ഗ​ഡ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​വ​ധി നീ​ട്ടി. ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തുടങ്ങില്ലെന്ന് അ​ധി​കൃ​ത​ര്‍ അറിയിച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​യ​ശേ​ഷം മാ​ത്രം വി​ദ്യാ​ര്‍​ഥി​ക​ള്‍ കോളേജിലേക്ക് എ​ത്തി​യാ​ല്‍ മ​തി​യെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ പറഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​യി​രു​ന്നു സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചി​ട്ട​ത്. നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഡി​സം​ബ​റി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​യും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ജാമിയ മിലിയ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം ഡിസംബര്‍ 15ന് അക്രമാസക്തമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പോലീസുമായി സംഘര്‍ഷം രൂപപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ജാമിയ മിലിയ യൂണിവേഴ്‌സിറ്റി കാമ്ബസില്‍ പ്രവേശിച്ച്‌ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. അലിഗഡ് യൂണിവേഴ്‌സിറ്റിയിലും പ്രക്ഷോഭം നടക്കുകയും യൂണിവേഴ്‌സിറ്റി അടയ്ക്കുകയും ചെയ്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ കാമ്പസിൽ ക​യ​റാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കി​യ അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ താ​രി​ഖ് മ​ന്‍​സൂ​റി​നെ​യും ര​ജി​സ്ട്രാ​ര്‍ എ​സ്. അ​ബ്ദു​ള്‍ ഹ​മീ​ദി​നെ​യും പു​റ​ത്താ​ക്കി​യെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി അ​ധ്യാ​പ​ക, വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ മുമ്പ് രംഗത്തു വന്നിരുന്നു.

ALSO READ: പൗരത്വ നിയമത്തിനെതിരെ സമര പ്രഖ്യാപനവുമായി മുസ്ലീം സംഘടനകൾ, ഇന്ത്യയിൽ ജനിച്ചവർക്ക് ഇന്ത്യയിൽ തന്നെ മരിക്കാൻ അവകാശമുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

അ​വ​ധി​ക്കു​ശേ​ഷം സ​ര്‍​വ​ക​ലാ​ശാ​ല തുറക്കുമ്പോൾ വൈ​സ് ചാ​ന്‍​സ​ല​റു​ടെ വ​സ​തി​യി​ല്‍​നി​ന്നു ത​ന്നെ ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. വി​സി​യും ര​ജി​സ്ട്രാ​റുംകാമ്പസ് വി​ട്ടു പോ​കു​ന്ന​ത് വ​രെ ഉ​പ​രോ​ധം തു​ട​രു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button