Latest NewsNewsSports

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് : വനിത കിരീടം നിലനിർത്തി കേരളം

ഭുവനേശ്വര്‍: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിത കിരീടം നിലനിർത്തി കേരളം.  ഭുവനേശ്വറിൽ നടന്ന കലാശപ്പോരിൽ ഇന്ത്യൻ റെയിൽവേയെ എതിരില്ലാത്ത മൂന്നു സെറ്റിനു കേരളം തോൽപ്പിച്ചത്. അഞ്ജു ബാലകൃഷ്ണന്‍ നയിച്ച കേരള ടീം ഒരു സെറ്റുപോലും വഴങ്ങാതെയാണ് വനിതാ വിഭാഗത്തിൽ കേരളത്തിന്‍റെ പന്ത്രണ്ടാം കിരീടമണിഞ്ഞത്.സ്കോർ-25-18, 25-14, 25-13. മഹാരാഷ്ട്രയെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെ തോൽപ്പിച്ചു. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.

Also read : ഇന്ത്യക്കെതിരായ ടി20 പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

കഴിഞ്ഞ വർഷത്തെ ഫൈനലില്‍ റെയിൽവേയെ 5 സെറ്റ് നീണ്ട പോരാട്ടത്തിലാണ് കേരളം തോൽപ്പിച്ചത്. ഒക്ടോബറില്‍ നടന്ന ഫെഡറേഷന്‍ കപ്പിലും യില്‍വേസിനെ തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. അതേസമയം പുരുഷ വിഭാഗത്തില്‍ സെമിഫൈനലില്‍ കേരളം റെയില്‍വേസിനോട് പരാജയപ്പെട്ടിരുന്നു. സ്‌കോര്‍: 25-23 25-21, 25-23. തുടർന്ന് ലൂസേഴ്സ് ഫൈനലില്‍ കര്‍ണാടകത്തെ പരാജയപ്പെടുത്തി കേരളത്തിന്റെ പുരുഷ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button