NewsBusiness

ഓഹരി വിപണി : പുതുവർഷത്തിലെ രണ്ടാം ദിനത്തിലും നേട്ടത്തിൽ ആരംഭിച്ചു

മുംബൈ : പുതുവർഷത്തിലെ രണ്ടാം ദിനത്തിലും ഓഹരി വിപണിതുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 170 പോയിന്റ് നേട്ടത്തിൽ 41476ലും നിഫ്റ്റി 48 പോയിന്റ് നേട്ടത്തില്‍ 12230ലുമായിരുന്നും വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 285 ഓഹരികള്‍ നഷ്ടത്തിലായി. 46 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.

Also read : ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സീ എന്റര്‍ടെയന്‍മെന്റ്, കോള്‍ ഇന്ത്യ, ടൈറ്റന്‍ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

പുതുവർഷ ദിനത്തിൽ വ്യാപാരം നേട്ടത്തിലാണ് ആരംഭിച്ചത്. സെന്‍സെക്സ് 182 പോയിന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 12220ലുമായിരുന്നു വ്യാപാരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button