Latest NewsKeralaNews

പുതുവര്‍ഷ പുലരിയില്‍ പെണ്‍കുട്ടിയുടെ നഗ്നവീഡിയോ റിലീസ് ചെയ്യുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്‌•പുതുവർഷം പുലരുന്നതോടെ യുവതിയുടെ നഗ്ന വീഡിയോ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്. പുതുവർഷം പുലരാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതിയെ പിടികൂടി പോലീസ്.

ഡിസംബര്‍ 31 ന് രാത്രിയോട് കൂടി കാസർകോട് വിദ്യാനഗറിൽ താമസിക്കുന്ന യുവാവാണ് 2020 ആരംഭിക്കുന്ന ഉടന്‍ നഗ്ന വീഡിയോ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് യുവതിക്ക് നേരെ ഭീഷണി മുഴക്കിയത്.

പരാതി ലഭിച്ച ഉടൻ കാസർകോട് അഡീഷണൽ എസ്. പി. പ്രശോഭ് പി. ബി. യുടെ നേതൃത്വത്തിൽ സൈബർ സെല്ലും വിദ്യാനഗർ പോലീസും നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവില്‍ പുതുവർഷം പുലരാൻ നിമിഷങ്ങൾ ശേഷിക്കെ മൊബൈൽ ഫോൺ അടക്കം പ്രതിയെ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button