KeralaLatest NewsNews

ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയും : സിപിഎമ്മിന് മറുപടിയുമായി ഗവര്‍ണര്‍

തൃശൂർ : ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ വിമര്‍ശിച്ച സിപിഎമ്മിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ ആർക്കും വിമർശിക്കാം. പലരും തന്നെ പുറത്തിറക്കില്ലെന്നു വെല്ലുവിളിച്ചു. എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭയുടെ നടപടിയിൽ താൻ ഇടപെട്ടിട്ടില്ല. നിയമസഭ പ്രവർത്തിക്കുന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണ്. അതിനാൽ ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also read : അമ്മയെയും കുഞ്ഞിനേയും വാഹനമിടിച്ച് വഴിയില്‍ ഇറക്കിവിട്ട സംഭവം: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം

പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെയാണ് സിപിഎം വിമർശനവുമായി രംഗത്തെത്തിയത്. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തുന്നത്.കേരള നിയമ സഭ ഏത് നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button