KeralaLatest NewsNews

ആനക്കൂട്ടിൽ കുട്ടികൊമ്പൻ ചികിത്സാ പിഴവ് കാരണം തളർന്ന് വീണെന്ന പ്രചാരണത്തിനെതിരെ വനം വകുപ്പ് : വിശദീകരണമിങ്ങനെ

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കുട്ടികൊമ്പൻ ചികിത്സാ പിഴവ് കാരണം തളർന്ന് വീണെന്നും, എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളർന്ന് വീഴാൻ കാരണമായതെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തള്ളി വനം വകുപ്പ്. നാല് വയസ്സുള്ള കുട്ടിയാന പിഞ്ചുവിനെ എഴുന്നേൽപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ വനം വകുപ്പ് ജീവനക്കാർ. മൂന്നാഴ്ച മുൻപാണ് കാലിന്‍റെ നീർക്കെട്ട് പരിശോധിക്കാൻ എക്സറേ ഏടുത്തത്. ഇതിന് ശേഷം ആനക്കുട്ടി എഴുന്നേറ്റു.

Also read :  ഔദ്യോഗിക രേഖകളില്‍ ‘2020’ വര്‍ഷം എങ്ങനെ എഴുതണം? ചുരുക്കി എഴുതാമോ?

കുട്ടിയാനയ്ക്ക് ജന്മനാ ഇടത്തേക്കാലിൽ ആറു വിരലുണ്ടായിരുന്നു. ഇതിനാൽ കാലിന് ബലക്കുറവുള്ളതിനാൽ കിടക്കാറുണ്ടായിരുന്നില്ല. ഭാരക്കൂടുതൽ കാരണം പിന്‍കാലിന്‍റെ മസിലുകള്‍ ദുർബലമായി തളർന്ന് വീണതാണെന്നും യന്ത്ര സഹായമില്ലാതെ ആനയെ എഴുന്നേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വനം വകുപ്പ് ഡോക്ടർ നൽകിയ വിശദീകരണം. വനത്തിൽ ഒറ്റപ്പെട്ടു പോയ പിഞ്ചുവിനെ മൂന്നു വർഷം മുമ്പ് വനപാലകരാണ് രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button