Latest NewsNewsIndia

ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് ഇരുവരും ചെയ്തതെന്ന് അദേഹം ആരോപിച്ചു.  ‘പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ്  രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങള്‍ പ്രകോപിപ്പിക്കുകയാണ്…പൗരത്വം നഷ്ടമാവില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം പൗരത്വ നിയമ ഭേദഗതിയില്‍ ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പില്ല’.- ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ബൂത്ത് കാര്യകര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനിലെ നങ്കാന ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവം പറഞ്ഞ് പൗരത്വ ബില്ലിനെ ന്യായീകരിക്കാനും അമിത് ഷാ പ്രസംഗത്തില്‍ മറന്നില്ല. ‘കെജ്‌രിവാള്‍, സോണിയാ, രാഹുല്‍ കണ്ണ് തുറന്ന് കാണൂ, എങ്ങനെയാണ് കഴിഞ്ഞദിവസം പാകിസ്താനിലെ നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിക്കപ്പെട്ടതെന്ന്‌. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെല്ലാമുള്ള മറുപടിയാണത്. ആക്രമിക്കപ്പെട്ട സിഖുകാര്‍ എവിടേക്ക് പോകും’- ഷാ ചോദിച്ചു. ഡല്‍ഹിയില്‍ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി.സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button