Latest NewsNewsIndia

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ അന്ന് പാകിസ്താന് മറുപടി കൊടുക്കാൻ, മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍ യുദ്ധ വിമാനം ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു : മുന്‍ വ്യോമസേന മേധാവി

മുംബൈ : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് മറുപടി കൊടുക്കാനുള്ള ശ്രമത്തില്‍ അന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍ യുദ്ധ വിമാനം ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നു മുന്‍ വ്യോമസേന മേധാവി ബി.എസ്.ധനോവ. ബോംബെയില്‍ ഐഐടിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. എന്തുകൊണ്ട് അഭിനന്ദന് റഫാല്‍ പറത്താന്‍ സാധിക്കാതെ പോയി. ഏത് യുദ്ധവിമാനമാണ് വാങ്ങേണ്ടതെന്ന് പത്തുവര്‍ഷമാണ്‌ നിങ്ങള്‍ ചര്‍ച്ച നടത്തിയത്. അത് വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Also read : ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ്. ജയശങ്കർ, സംഭവവികാസങ്ങൾ ഗൗരവകരം, ഇന്ത്യ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി

രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകള്‍ രാഷ്ട്രീയവത്കരിക്കരുത്. ഇതിലെ വിവാദങ്ങള്‍ സായുധ സേനയുടെ കഴിവുകളെയും സേനയുടെ ആധുനികവത്കരണത്തെയും ദോഷമായി ബാധിക്കും. പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയവത്കരിച്ചാല്‍ എല്ലാം പിന്നോട്ട് പോകും, തുടര്‍ന്നുള്ള നടപടികളുടെ വേഗത കുറയും. ഇത് പ്രതിരോധ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും, നികുതി ദായകരെന്ന നിലയില്‍ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ധനോവ വ്യക്തമാക്കി. അതേസമയം 400 മിസൈല്‍ ഇടപാട് സര്‍ക്കാറിന്റെ മികച്ച നീക്കമാണ്. ഇതുപോലെ വേഗതയാര്‍ന്ന പ്രതിരോധ ഇടപാടുകള്‍ ഇനിയും ആവശ്യമാണെന്നു പറഞ്ഞ ധനോവ റഫാല്‍ കേസില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് സുപ്രീകോടതി ക്ലീന്‍ ചീറ്റ് നല്‍കിയ നടപടി അനുകൂലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button