Latest NewsIndiaNews

ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്‍കി ലാലു പ്രസാദ്; ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’

പാട്‌ന: ജയിലില്‍ നിന്നും ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം നല്‍കി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്. ട്വിറ്ററീലൂടെ ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്ന മുദ്രാവാക്യമാണ് ലാലുപ്രസാദ് ജനങ്ങളിലേക്കെത്തിച്ചത്.

വിജെപിയെ തടയുന്നതിനായി ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ഒന്നിച്ചിരുന്നു. കോണ്‍ഗ്രസ്-ആര്‍ജെഡി – ജെഡിയു സഖ്യം ജയിക്കുകയും നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു. എന്നാല്‍ സഖ്യത്തില്‍ 2017ല്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന സഖ്യം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നിതീഷ് കുമാര്‍  ബിജെപിയുമായി സഖ്യമുണ്ടക്കുകയും സര്‍ക്കാര്‍ രൂപീകരിക്കകയും ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളില്‍ എന്‍ ഡി എ വിജയിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ പറയുന്നത്. ബിജെപി – ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കുഴപ്പിത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button