Latest NewsNewsIndia

യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ആശങ്ക വേണ്ട; എയര്‍ ഇന്ത്യ ഇനിയും പറക്കും

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ സര്‍വ്വീസ് നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹാനി. നേരത്തെ വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടച്ചുപൂട്ടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആ വാര്‍ത്ത തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അശ്വനി ലോഹാനി.എയര്‍ ഇന്ത്യ സര്‍വ്വീസ് അവസാനിപ്പിക്കുന്നതായുള്ള എല്ലാ വാര്‍ത്തകളും അടിസ്ഥാന രഹിതമാണ്. എയര്‍ ഇന്ത്യ ഇനിയും പറക്കുകയും മുന്നിലെത്തുകയും ചെയ്യും യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എയര്‍ ഇന്ത്യ ഇപ്പോഴും വലിയ വിമാനക്കമ്പനികളില്‍ ഒന്നാണ്’,അശ്വനി ലോഹാനി ട്വിറ്ററിലൂടെ വ്യക്തമാക്കി.

പ്രതിവര്‍ഷം 60000 കോടി നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇത്രയും നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി. ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും. നിലനില്‍പ്പിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം എയര്‍ ഇന്ത്യ മാനേജ്മെന്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

പ്രവര്‍ത്തന ചെലവിനായി 2400 കോടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വിമാനങ്ങളുടെ എന്‍ജിന്‍ മാറ്റാന്‍ പോലും കഴിയില്ല. എട്ടോളം വിമാനങ്ങളുടെ എന്‍ജിനാണ് കാലാവധി കഴിഞ്ഞ് മാറ്റാനിരിക്കുന്നത്. ഇതിനായി മാത്രം 1500 കോടി രൂപ വേണം. എന്‍ജിന്‍ കാലാവധി കഴിഞ്ഞതോടെ 12 ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്താതിരിക്കുന്നത്.

shortlink

Post Your Comments


Back to top button