Latest NewsIndiaNews

39 പേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

ലക്നൗ : 39 പേർ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തിരിച്ചറിയാത്ത 35 പേരുൾപ്പടെ 39 ആളുകൾക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ ​ഗ്രാമത്തിൽനിന്നുള്ളവർ തന്നെ പീഡിപ്പിച്ചതെന്നു പരാതിയിൽ യുവതി പറയുന്നു. അതേസമയം  പീഡന പരാതി നൽകിയതിനു തന്നെയും കുടുംബത്തെയും ​ഗ്രാമംവിട്ട് പോകാൻ നാട്ടുകാർ നിർബന്ധിക്കുകയാണെന്നു കാട്ടി നേരത്തെ ബരേലി എസ്‍പി ശൈലേഷ് പാണ്ഡെയ്ക്ക് യുവതി പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഒ അശോക് കുമാർ അറിയിച്ചു.

Also read : സ്വര്‍ണക്കടത്തിന് ഇതുവരെ ആരും പരീക്ഷിയ്ക്കാത്ത മാര്‍ഗം ഉപയോഗിച്ച് തങ്കം കടത്താന്‍ ശ്രമം : പിടികൂടിയത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന തങ്കം

ഗ്രാമത്തിലുള്ളവർക്കെതിരെ പരാതി നൽകിയതോടെ യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  നേരത്തെയും പീഡനമാരോപിച്ച് ​ഗ്രാമത്തിൽനിന്നുള്ളവർക്കെതിരെ യുവതി ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭർത്താവ് കടം വാങ്ങിയ പണം ആളുകൾ തിരികെ ആവശ്യപ്പെട്ടതോടെയാണ് പീഡനപരാതിയുമായി രംഗത്തെത്തിയതെന്നും നാട്ടുകാർ പറഞ്ഞു.

യുവതിയുടെ ഭർത്താവ് പരാതിയിൽ ഉൾപ്പെട്ടവരിൽ നിന്നും ഏകദേശം രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിച്ചിരുന്നതായി മമുഖ്യനായ അജയ് കുമാർ പറഞ്ഞു. അമിത മദ്യപാനിയായ ഇയാൾ നിരവധി പേരില്‍ നിന്നായി പണം കടം വാങ്ങിയിട്ടുണ്ട്. വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് കടം തിരിച്ചുതരാമെന്നാണ് പറഞ്ഞത്. വീട് വിറ്റിരുന്നെങ്കിലും ആളുകൾക്ക് അയാൾ പണം നൽകിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഒന്നിച്ചെത്തി പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി പീഡന പരാതി നൽകുകയായിരുന്നുവെന്ന് അജയ് കുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button