Latest NewsIndia

മഹാരാഷ്ട്ര ജില്ലാ പരിഷദ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് ശിവസേന

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ മൂന്ന് സേനാ അംഗങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്.

മുംബൈ : കോണ്‍ഗ്രസ്- എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും ജില്ലാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച്‌ ശിവസേന. അടുത്തിടെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും ശിവസേന പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെ സംഘില്‍ ജില്ലയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചത്. സംഘില്‍ ജില്ലയില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ മൂന്ന് സേനാ അംഗങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്.

ജനുവരി രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ പിന്തള്ളി 35 വോട്ടുകള്‍ക്കാണ് ബിജെപി ജയിച്ചത്. ഇതോടെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജക്ത കോറെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പഴയ സഖ്യത്തെ പിന്തുണയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് സേന എംഎല്‍എ അനില്‍ ബബ്ബാര്‍ അറിയിച്ചു.സഖ്യ കക്ഷിയായി മത്സരിച്ച്‌ ജയിച്ചശേഷം ബിജെപിയെ പിന്തള്ളി വികാസ് അഖാഡി എന്ന പേരില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിച്ചതോടെ സംസ്ഥാനത്തെ ജനങ്ങള്‍ ശിവസേവനയെ പിന്തള്ളാന്‍ തുടങ്ങിയിരുന്നു.

അമിത് ഷായ്‌ക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച പെണ്‍കുട്ടികളോട് വീടൊഴിയാനാവശ്യപ്പെട്ട് വീട്ടുടമ

കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര മന്ത്രിസഭ വികസനവും വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് നേതാക്കളില്‍ ചിലര്‍ രാജിവെയ്ക്കുകയും പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു മുമ്പ് ഭിവണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതിനു പകരം സേന അംഗങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഇതോടെ ശിവസേനയ്ക്ക് ഭിവണ്ടി മേയര്‍ പദവി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button