Latest NewsKeralaNews

യാത്രക്കാരോട് സുരക്ഷിതരായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു; ഒടുവിൽ പുറത്തേക്ക് വീണ് വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് വനിതാ കണ്ടക്ടര്‍ക്ക് പരിക്ക്. ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് റോഡിലേയ്ക്ക് വീണ് ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടറായ വര്‍ക്കല സ്വദേശിനി സ്‍മിത(38)യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിന് സമീപം താമരക്കുളത്ത് വെച്ചാണ് സംഭവം നടന്നത്.

Read also: ഓര്‍മ്മ നഷ്ടപ്പെട്ട മുത്തശ്ശി ട്രെയിന്‍ യാത്രക്കിടെ സ്റ്റേഷന്‍ മാറിയിറങ്ങി, മുത്തശ്ശിയെ കണ്ടെത്തിയ കേരള പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടി

മെഡിക്കല്‍ കോളേജില്‍നിന്ന്‌ കോവൂര്‍ വഴി വര്‍ക്കലയിലേക്ക് പോകുകയായിരുന്നു ബസ്. യാത്രക്കാരോട് സുരക്ഷിതരായി നില്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് മുന്‍വശത്തെ വാതിലിന്റെ ഭാഗത്തുനിന്ന് ടിക്കറ്റ് കൊടുക്കുകയായിരുന്ന സ്‍മിത വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button