Latest NewsNewsInternational

പാകിസ്ഥാനില്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥയാകുന്നു : തകര്‍ന്നു വീഴുന്നത് ചൈനീസ് വിമാനങ്ങള്‍

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥയാകുന്നു . ചൈനീസ് വിമാനങ്ങളാണ് വ്യാപകമായി തകര്‍ന്നു വീഴുന്നത്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫ്) വിമാനം പഞ്ചാബ് പ്രവിശ്യയില്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാരാണ് മരിച്ചത്. ലാഹോറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മിയാന്‍വാലിക്ക് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെയാണ് എഫ്ടി -7 വിമാനം തകര്‍ന്നുവീണത്.

രണ്ട് പൈലറ്റുമാരായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഹാരിസ് ബിന്‍ ഖാലിദ്, ഫ്‌ലൈയിംഗ് ഓഫീസര്‍ ഇബാദ് ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. അപകടകാരണം നിര്‍ണ്ണയിക്കാന്‍ എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അന്വേഷണ ബോര്‍ഡിന് നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജന്മനഗരമായ മിയാന്‍വാലിയിലെ തുറന്ന സ്ഥലത്താണ് വിമാനം വീണത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ സംയുക്ത സൈനിക ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button