Latest NewsNewsIndia

അമിത് ഷായ്ക്ക് ഗോ വിളിച്ച പെണ്‍കുട്ടികള്‍ വീടൊഴിഞ്ഞു

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് ജനങ്ങളുടെ പിന്തുണയ്ക്കായി ഗൃഹസന്ദര്‍ശനത്തിന് ഇറങ്ങിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരെ പ്രതിഷേധം അഴിച്ചുവിട്ട പെണ്‍കുട്ടികള്‍ വീടൊഴിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വീടൊഴിഞ്ഞത്.

മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവരാണ് ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞത്. പൗരത്വനിയമത്തിന്റെ പ്രചാരണത്തിനായി ബിജെപി സംഘടിപ്പിച്ച ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച അമിത് ഷാ ലജ്പത് നഗറില്‍ വീടുകള്‍ കയറിയത്. ലജ്പത് നഗറില്‍ സംഘാടകരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. ഷെയിം എന്നെഴുതിയ ബാനറുമായി ‘അമിത്ഷാ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

Related Articles

Post Your Comments


Back to top button