Latest NewsNewsIndia

കൈ​ക​ള്‍ കൂ​പ്പി​നി​ല്‍‌​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​ത്; അ​നു​രാ​ഗ് ക​ശ്യ​പ്

മും​ബൈ: ജെ​എ​ന്‍​യു​വി​ല്‍ ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ സന്ദർശനം നടത്തിയത് ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെന്ന് വ്യക്തമാക്കി അ​നു​രാ​ഗ് ക​ശ്യ​പ്. വി​ദ്യാ​ര്‍​ഥി നേ​താ​വ് ഐ​ഷി ഘോ​ഷി​ന് മു​ന്നി​ല്‍‌ കൈ​ക​ള്‍ കൂ​പ്പി​നി​ല്‍‌​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ത് ഐ​ക്യ​ദാ​ര്‍​ഡ്യ​ത്തി​ന്‍റെ വെ​റു​മൊ​രു സ​ന്ദേ​ശം മാ​ത്ര​മ​ല്ല, നി​ങ്ങ​ളു​ടെ വേ​ദ​ന ഞാ​ന്‍ അ​റി​യു​ന്നു എന്നാണ് അതിന്റെ അർത്ഥമെന്നും അദ്ദേഹം പറയുകയുണ്ടായി. എ​ല്ലാ കാ​ല​ത്തും നാം ​ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന ധൈ​ര്യ​മാ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​വ​ളു​ടെ പ്ര​വ​ര്‍​ത്തി​യി​ലൂ​ടെ ല​ഭി​ച്ച​ത്. രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​മു​ണ്ട്. ദീ​പി​ക ഈ ​ഭ​യ​ത്തെ നി​രാ​ക​രി​ച്ചുവെന്നും അനുരാഗ് ക​ശ്യ​പ് കൂട്ടിച്ചേർത്തു.

Read also: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല; പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി

ഈ ​സ​ര്‍​ക്കാ​ര്‍ ഒ​ന്നും കേ​ള്‍​ക്കു​ന്നി​ല്ല. അ​വ​ര്‍ പ്ര​സം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത്. അ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നി​ല്ല, സം​വാ​ദ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഈ ​സ​ര്‍​ക്കാ​ര്‍ ഒ​രു ന​ന്മ​യും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മി​ല്ലെ​ന്ന് താ​ന്‍ 100 ശ​ത​മാ​നം വി​ശ്വ​സി​ക്കു​ന്നുവെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. ജെ​എ​ന്‍​യു കാമ്പ​സി​ല്‍ എ​ത്തി​യ ദീ​പി​ക പ​ദു​ക്കോ​ണ്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജെ​എ​ന്‍​യു​വി​ലെ വി​ദ്യാ​ര്‍​ഥി നേ​താ​വ് ഐ​ഷി ഘോ​ഷി​ന് മു​ന്നി​ല്‍ കൈ​കൂ​പ്പി നി​ല്‍​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​ലാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button