KeralaLatest NewsNews

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം: സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ആധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ 48 ജയിലുകളില്‍ ഇപ്പോള്‍ നിരീക്ഷണ ക്യാമറ സംവിധാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button