Latest NewsNewsInternational

വെള്ളം കുടി കൂടിയത് വിനയായി, ഓസ്ട്രേലിയയിൽ 10,000 ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടമാകും

സിഡ്‌നി: ശക്തമായി കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ഓസ്‌ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം. കാട്ടുതീപടര്‍ന്നുപിടിക്കുന്നതിനിടയില്‍ ഓട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയന്‍ അധികൃതരുടെ തീരുമാനം. വരള്ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്.

ഒട്ടകങ്ങളെ കൊല്ലാന്‍ രാജ്യത്ത് അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി നടത്തും. ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനായി സര്‍ക്കാര്‍ ഹെലികോപ്ടറുകളെ വിട്ടുനല്‍കുമെന്ന് ഓസ്ട്രേലിയന്‍ അധികൃതരെ ഉദ്ധരിച്ച് ദി ഹിൽ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ കടന്നുകയറി വെള്ളം കുടിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ജനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഓട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്.

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ നിരവധി ആളുകളുടെ ജീവന്നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് പെയ്ത മഴ ഓസ്ട്രേലിയയക്ക് ആശ്വാസമായിട്ടുണ്ട്. കാട്ട് തീ രൂക്ഷമായി പ്രതിസന്ധിയാണ് ഓസ്ട്രേലിയയിൽ സൃഷ്ടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button