Latest NewsNewsIndia

ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താൻ നാവികസേനാ കപ്പല്‍ സജ്ജം

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താൻ ഐഎന്‍എസ് ത്രിഖണ്ഡ് യുദ്ധക്കപ്പൽ സജ്ജം. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച്‌ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ആണ് അറിയിച്ചത്.

Read also: അമേരിക്ക ഇറാൻ വിഷയം: തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനാപതി

ഇറാനും അമേരിക്കയും തമ്മിലുടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷം ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും രവീഷ് കുമാര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button