KeralaLatest NewsNews

കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേർ കൂടി പിടിയിൽ

തിരുവല്ല: നഗരത്തിലെ തട്ടുകടയില്‍ കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ. തിരുവന്‍വണ്ടൂര്‍ നന്നാട് ഉണ്ടടിച്ചിറ വീട്ടില്‍ സിദ്ധു സി ദാസ് (25), കുറ്റപ്പുഴ കോട്ടത്തോട് കോട്ടത്തോട്ട് പാറയില്‍ വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്. കുറ്റപ്പുഴ ഇടത്തിട്ട പൈനുംമൂട്ടില്‍ മലയില്‍ കമറുദ്ദീന്‍ (21) നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. കുന്നന്താനം സ്വദേശി അജിത് (19) , കുറ്റൂര്‍ സ്വദേശി അരുണ്‍ (24) എന്നിവരെ സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ പിടികൂടിയിരുന്നു. പിടിയിലായ നാലുപേരും കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നുകളുടെ ഉപഭോക്താക്കളും വിതരണ ശൃംഘലയിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close