Latest NewsNewsIndia

വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റി​യാ​ല്‍ അ​വ​ര്‍ തീ​ര്‍​ച്ച​യാ​യും പ​രി​ഭ്രാ​ന്ത​രാ​കും; കമൽ ഹാസൻ

ചെ​ന്നൈ: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും നേ​ര്‍​ക്കു​ണ്ടാ​യ ആ​ക്ര​മ​ണത്തിനെതിരെ പ്രതികരണവുമായി ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. സംഭവം വ​ള​രെ ആ​ശ​ങ്കാ​ജ​ന​ക​മാണെന്നും വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റി​യാ​ല്‍ അ​വ​ര്‍ തീ​ര്‍​ച്ച​യാ​യും പ​രി​ഭ്രാ​ന്ത​രാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇ​ത് അ​നീ​തി​യാ​ണ്. ഈ ​അ​വ​സ്ഥ മാ​റ​ണം, സ്വേ​ച്ഛാ​ധി​പ​ത്യം മാ​റ​ണമെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടും; മരടിൽ സുരക്ഷ ശക്തം

നേ​ര​ത്തെ, ജാ​മി​യ മി​ലി​യ, അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പി​ന്തു​ണ​യു​മാ​യും ക​മ​ല്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ദ്രാ​സ് സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​നും താരം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button