Latest NewsNewsIndia

അതിർത്തിയിൽ പാക്ക് വെടിവെപ്പ്, രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു

പൂ‌‌ഞ്ച്: അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. നിരായുധരായ ഇവർ നിയന്ത്രണ രേഖയ്കക്ക് സമീപം ഇന്ത്യൻ അതിർത്തിയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. രണ്ട് പേർക്ക് ഗുരതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പൂ‍ഞ്ച് മേഖലയിലാണ് പാക് ആക്രമണം നടന്നത്. മുഹമ്മദ് അസ്ലാം, അൽത്താഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയിക്കാൻ പോയ സംഘത്തിന് നേരെയാണ് പാക് സൈന്യം വെടിവച്ചത്. ഇവർ അബദ്ധത്തിൽ നിയന്ത്രണരേഖ കടക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button