Latest NewsIndiaNews

അഫ്ഗാനിസ്ഥാനില്‍ നിന്നും തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

ശ്രീനഗര്‍: കശ്മീരിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഗുല്‍പുര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന് ആര്‍മി വക്താക്കള്‍ അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close