Latest NewsNewsIndia

ഞാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസാരിക്കുന്നത്, എന്റെ സുഹൃത്ത് ഡോ. ചന്ദ്രേഷ്‌കുമാര്‍ ശുക്ലയെ വൈസ് ചാന്‍സലറായി നിയമിക്കണം …. ഫോണ്‍ കോളില്‍ സംശയം തോന്നിയ ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്ക്

ഭോപ്പാല്‍: ‘ഞാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസാരിക്കുന്നത്. എന്റെ സുഹൃത്ത് ഡോ. ചന്ദ്രേഷ്‌കുമാര്‍ ശുക്ലയെ വൈസ് ചാന്‍സലറായി നിയമിക്കണം.. ഗവര്‍ണറുടെ തുടരന്വേഷണം ചെന്നെത്തിയത് വലിയൊരു തട്ടിപ്പിലേയ്ക്ക്. മധ്യപ്രദേശിലാണ് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ വലിയ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിംഗ് കമാന്‍ഡര്‍ കുടുങ്ങി.

Read Also : തൃശൂരിൽ കശ്മീരിലെ ‘ഐ പി.എസ് ഓഫീസറുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അമ്മ’യെ പോലീസ് പൊക്കി; മകൻ ഒളിവിൽ

അമിത് ഷായുടെ പേരിലുള്ള ഫോണ്‍കോളില്‍ സംശയം തോന്നിയ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആഭ്യന്തമന്ത്രാലയുമായി ബന്ധപ്പെട്ടതോടെയാണ് ഫോണ്‍ വിളി നാടകം പുറത്തുവന്നത് . തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാവികസേന വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് വഗേലയാണ് വ്യാജകോള്‍ വിളിച്ചതെന്ന് മനസിലായത്. ‘വ്യാജ’ അമിത് ഷാ ഉടന്‍ തന്നെ പിടിയിലാകുകയും ചെയ്തു. മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് സുഹൃത്തിനു വേണ്ടി തട്ടിപ്പ് നടത്താന്‍ വഗേല ശ്രമിച്ചത്. ഭോപ്പാലിലുള്ള ദന്തഡോക്ടര്‍ക്കു വേണ്ടിയായിരുന്നു ഈ നിയമവിരുദ്ധ പ്രവര്‍ത്തനം.

അടുത്ത വൈസ്ചാന്‍സലറെ കണ്ടെത്താനുള്ള നടപടികള്‍ മെഡിക്കല്‍ സര്‍കലാശാലയില്‍ പുരോഗമിക്കുകയാണ്. ഈ സ്ഥാനത്തിനായ് വഗേലയുടെ സുഹൃത്തായ ദന്തഡോക്ടറും അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് അഭിമുഖവും നടന്നിരുന്നു.

അഭിമുഖം കഴിഞ്ഞ അന്നു തന്നെ ദന്തഡോക്ടറായ ചന്ദ്രഷ് കുമാര്‍ ശുക്ല, ഉന്നതതല ബന്ധം ഉപയോഗിച്ച് വൈസ്ചാന്‍സലര്‍ പദവി നേടിത്തരാന്‍ ഇടപെടണമെന്ന് വഗേലയെ വിളിച്ച് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ സംവിധാനം ഉപയോഗിച്ച് ഗവര്‍ണറെ വിളിക്കുയായിരുന്നു.

അമിത്ഷായാണ് സംസാരിക്കുന്നതെന്നു പറഞ്ഞു തുടങ്ങിയ വഗേല ശുക്ലയെ മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് വൈസ്ചാന്‍സലറായി നിയമിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button