KeralaLatest NewsIndia

യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് മതില്‍’ തീരുമാനിച്ചത് അമിത്ഷായുടെ ഇല്ലാത്ത പരിപാടിയുടെ പേരിലെന്ന് വി. മുരളീധരന്‍

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കുന്ന ബി.ജെ.പി സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കുമെന്ന രീതിയിലുള്ള വാര്‍ത്ത വന്നത്.

വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തില്‍ വരുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്‍ വേണ്ടെന്ന് വെച്ചത്. തെറ്റായ വാര്‍ത്തകളുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് ഉദാഹരണമാണിതെന്നും മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കുന്ന ബി.ജെ.പി സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കുമെന്ന രീതിയിലുള്ള വാര്‍ത്ത വന്നത്.

ഇതിനെത്തുടർന്ന് യൂത്ത്‌ലീഗിന്റെ ബ്ലാക്ക് മതില്‍ പ്രതിഷേധ പരിപാടി പ്ലാന്‍ ചെയ്യുകയും ചെയ്തു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മുസ്‌ലിം ലീഗ് ഇടപെട്ട് ഈ പരിപാടി ക്യാൻസൽ ചെയ്യിക്കുകയായിരുന്നു.ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് കോഴിക്കോട് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ബ്ലാക്ക് വാള്‍ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ആംആദ്മിയില്‍ ചേര്‍ന്നു

എന്നാൽ അമിത് ഷാ കേരളത്തിലെത്തുന്നതായി യാതൊരു ഔദ്യോഗിക തീരുമാനവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതിനെ തുടർന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ സംശയ നിവാരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button