Latest NewsNewsInternational

സ്കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത് പതിനൊന്നുകാരൻ; അധ്യാപിക മരിച്ചു

മെ​ക്സി​ക്കോ സി​റ്റി: സ്കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത് പതിനൊന്നുകാരൻ. വ​ട​ക്ക​ന്‍ മെ​ക്സി​ക്കോ​യി​ലെ ടോ​ണി​യോ​ണ്‍ ന​ഗ​ര​ത്തി​ലെ കോ​ളെ​ജി​യോ സെ​ര്‍​വാ​ന്‍റ​സ് സ്കൂ​ളി​ലാ​ണ് സം​ഭ​വം. വെടിവെയ്പ്പിൽ അധ്യാപിക കൊല്ലപ്പെട്ടു. അ​ഞ്ച് കു​ട്ടി​ക​ള്‍ അ​ട​ക്കം ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ ര​ണ്ട് തോ​ക്കു​മാ​യി സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി സ​ഹ​പാ​ഠി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം വി​ദ്യാ​ര്‍​ഥി സ്വ​യം വെ​ടി​വ​ച്ച്‌ ജീ​വ​നൊ​ടു​ക്കി. അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള കാ​ര​ണം കണ്ടെത്തിയിട്ടില്ല. 2017 ജ​നു​വ​രിയിലും ഇത്തരത്തിൽ മോ​ന്‍റ​റെ​യി​ലെ സ്കൂ​ളി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പിലും രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button