Latest NewsIndiaBollywood

ജെ.എന്‍.യു ഇഫക്ടില്‍ ദീപികയെ മലര്‍ത്തിയടിച്ച്‌ അജയ് ദേവ്ഗണ്‍ : ആദ്യ ദിനം ലഭിച്ചത് ചപ്പാക്കിനേക്കാൾ മൂന്നിരട്ടി

ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്‌സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി തിയേറ്ററുകളില്‍ വന്‍കുതിപ്പാണ് നടത്തുന്നത്.ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ജെ.എന്‍.യു സന്ദര്‍ശനം വന്‍വിവാദമായിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെ ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ചപ്പാക്ക് ബഹിഷ്കരിക്കാന്‍ ട്വിറ്ററിൽ ആഹ്വാനം ഉണ്ടായിരുന്നു.

ചിത്രത്തിന്റെ പിന്തുണച്ച്‌ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ചപ്പാക്കിന്റെ പ്രമോഷന് വേണ്ടിയാണ് താരം കാമ്പസില്‍ എത്തിയത് എന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ചിത്രത്തിനുള്ള വിനോദനികുതി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സംസ്ഥാനങ്ങള്‍ ഒഴിവാക്കി താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.പക്ഷേ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ദീപികയ്ക്ക് നല്‍കുന്നത് ശുഭകരമായ വാര്‍ത്തകളല്ല. ചപ്പാക്കിനൊപ്പം എത്തിയ അജയ് ദേവ്ഗണിന്റെ തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്.

ആദ്യ ദിവസം 4.75 കോടി രൂപയാണ് ചപ്പാക്ക് നേടിയത്. അതേ സമയം 15. 10 കോടിയായിരുന്നു തന്‍ഹാജിയുടെ കളക്ഷന്‍. ചപ്പാക്കിന്റെ രാവിലത്തെ കളക്ഷന്‍മികച്ചതായിരുന്നു. അതിനാല്‍ വൈകുന്നേരത്തോടെ കളക്ഷന്‍ ഉയരും എന്നാണ് ട്രേഡ് എക്‌സ്പര്‍ട്ടുകള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിചാരിച്ച കുതിപ്പു നേടാന്‍ ചിത്രത്തിനായില്ല.5-7 കോടി വരെ ആദ്യ ദിവസം ചപ്പാക്ക് നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച ഇനിഷ്യല്‍ വരുമാനം നേടാന്‍ കഴിഞ്ഞില്ല.

തന്‍ഹാജി 10- 14 കോടിയും. ദീപികയുടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാനായില്ല. എന്നാല്‍ അജയ് ദേവ്ഗണ്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു.ഛത്രപതി ശിവാജി മഹാരാജാവിന്റെ കരുത്തനായ സേനാനായകന്‍ താനാജി മാന്‍സുരെയുടെ വിക്രമ വീര്യത്തിന്റെ കഥപറയുന്ന ചിത്രമാണ് താനാജി. 1670 ല്‍ കൊണ്ടാന കോട്ട പിടിക്കാന്‍ താനാജി മാല്‍സുരെയുടെ നേതൃത്വത്തില്‍ നടന്ന യുദ്ധമാണ് സിനിമയുടെ ഇതിവൃത്തം.മേഘ്‌ന ഗുല്‍സറാണ് ചപ്പാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്.

ദീപിക തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓം റൗത്താണ് തന്‍ഹാജി സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം സെയ്ഫ് അലി ഖാന്‍, കജോള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചപ്പാക്ക് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തവർ തന്‍ഹാജി കാണാനാണ് ആഹ്വാനം ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

ബഡ്ജറ്റിന്റെ കാര്യത്തിലും താരങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാണ് ഇരു ചിത്രങ്ങളും. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ചര്‍ച്ചചെയ്യുന്ന റിയലിസ്റ്റ് ഡ്രാമയാണ് ചപ്പാക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button