Latest NewsNewsIndia

ജമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ? ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റില്‍ തീസ് ഹസാരി കോടതിയുടെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി പോലീസിനെതിരെ വിമർശനവുമായി തീസ് ഹസാരി കോടതി. ‘ജമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ? അവിടെയെന്താ പ്രതിഷേധിച്ചുകൂടേ? പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിഞ്ഞുകൂടേ?’, എന്ന് കേസ് പരിഗണിച്ച സെഷന്‍സ് ജഡ്ജി കാമിനി ലോ ചോദിച്ചു.

Read also: ‘ഓര്‍ക്കുക! ഇതുപോലൊരു ആംബുലന്‍സില്‍ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം’ – പൊലീസിന്റെ കുറിപ്പ് വായിക്കേണ്ടത്

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തിനെതിരെയും കോടതി പ്രതികരിക്കുകയുണ്ടായി. എന്ത് അനുമതി? സെക്ഷന്‍ 144 ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. നിരവധിയാളുകളെയും വിവിധ പ്രതിഷേധങ്ങളും കണ്ടിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button