Kerala

വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അവസാന തീയതി നാളെ

ആലപ്പുഴ: ഇലക്ടോറല്‍ റോള്‍ ഒബ്‌സര്‍വര്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വോട്ടര്‍ പട്ടിക അവലോകന യോഗം നടത്തി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ.), ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബി.എല്‍.എ.) എന്നിവരുടെ പ്രവര്‍ത്തനം ശക്തപ്പെടുത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. ബി.എല്‍.ഒ., ബി.എല്‍.എ. മാരുടെ പരിശീലനം ഒരുമിച്ച് നടത്താന്‍ മിനി ആന്റണി നിര്‍ദ്ദേശം നല്‍കി. അശാസ്ത്രീയമായ ബൂത്തുകളെ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. പ്രാദേശിക തലത്തില്‍ വിശദമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വോട്ടര്‍ പട്ടികയിലെ തെറ്റ് തിരുത്തണം. ജനുവരി 15വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരിയിൽ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. , കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, ദുര്‍ബ്ബല വിഭാഗം, പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗം എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തണം. പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനായി ഇ- വോട്ടര്‍ വേരിഫിക്കേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടിക മെച്ചപ്പെടുത്തുന്നതിനായി ജനപ്രതിനിധികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും സഹകരണവും അഭ്യര്‍ത്ഥിച്ചു. ജില്ല കളക്ടര്‍ എം. അഞ്ജന, ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഇലക്ടോറല്‍ റോള്‍ ഒബ്‌സര്‍വറുടെ ഫോണ്‍: 8301928099

shortlink

Related Articles

Post Your Comments

Related Articles


Back to top button