PoliticsLatest NewsNews

പൗരന്മാരുടെ ശ്രദ്ധയ്ക്ക്!!! നാളെ വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് നാളെ കൂടി പേര് ചേർക്കാൻ അവസരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികൾ സമർപ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെയാണ് വോട്ടർമാർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ലഭിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നവർ മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിനുശേഷമാണ് തുടർനടപടികൾ ആരംഭിക്കേണ്ടത്. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ സമർപ്പിക്കാനാകും. ന്യൂ രജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ട്രേഴ്സ് എന്ന ഓപ്ഷൻ തുറന്ന്, സംസ്ഥാനം, ജില്ലാ, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇമെയിൽ ഐഡി, ജനനതീയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Also Read: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം, വിദ്വേഷ പ്രചാരണത്തിന് ജാമിദയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്

ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും. ഇതിനകം അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല . അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരങ്ങൾ ഓണ്‍ലൈനായോ അതത് താലൂക്ക് ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം, ബിഎൽഒ എന്നിവിടങ്ങളിൽ നിന്നോ അറിയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button