KeralaIndia

ആംആദ്മി നേതാവ് കുമാര്‍ വിശ്വാസ് ബിജെപിയിലേക്കെന്നു സൂചന

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ഇത്തരം വാര്‍ത്തകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്

ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടിയുടെ മുന്‍ രാഷ്ട്രീയകാര്യ സമിതി അംഗം കുമാര്‍ വിശ്വാസ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഖത്തറില്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വാസ് ബിജെപിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ഇത്തരം വാര്‍ത്തകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്.

ഇതിന് മുന്‍പും വിശ്വാസ് ബിജെപിയില്‍ ചേരുമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തു വന്നിരുന്നു. 2017 ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങിയ വിശ്വാസിനെ ചില മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ആംആദ്മിയിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

വ്യത്യസ്തനാമൊരു വൈദ്യുതി മന്ത്രിയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ.. പാടി വന്നപ്പോൾ മന്ത്രി മണിയെ വ്യത്യസ്തനായ ബാർബറാം ബാലനാക്കി കുടുംബശ്രീവനിതകൾ ( വീഡിയോ വൈറൽ )

ദേശീയ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിലും വിശ്വാസിന്റെ ബിജെപി പ്രവേശനം ചര്‍ച്ചയായിട്ടുണ്ട്. വിശ്വാസിന്റെ ട്വീറ്റുകള്‍ക്ക് താഴെ ഇതു സംബന്ധിച്ച് നിരവധി ആളുകളാണ് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button