Latest NewsKeralaNews

ഉടക്കി ഗവർണർ, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം നടത്താനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാം തവണയാണ് ഇക്കാര്യത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടുന്നത്. ഇതോടെ നിയമസഭ ചേരാനിരിക്കെ ഓർഡിനൻസ് വൈകുന്നതിൽ ആശങ്കയിലാണ് സർക്കാർ. ഇപ്പോൾ വാർഡ് വിഭജനം നടത്തിയാൽ സെൻസസ് നടപടികളെ ബാധിക്കുമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ച കാര്യത്തിൽ ആശങ്ക വേണ്ടന്നാണ് സർക്കാർ ഗവർണർക്ക് നൽകിയിരിക്കുന്ന മറുപടി.

shortlink

Post Your Comments


Back to top button