CricketLatest NewsNewsSports

ബെന്‍ സ്റ്റോക്‌സിന് ഇത് അര്‍ഹിച്ച അംഗീകാരം 

ഐസിസിയുടെ മികച്ച കളിക്കാനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു അവകാശിയായി ബെന്‍ സ്റ്റോക്‌സ്.ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പുറത്തെടുത്തതിനുമാണ് സ്‌റ്റോക്‌സിന് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നല്‍കുന്നത് എന്ന് ഐസിസി വ്യക്തമാക്കി.

സ്‌റ്റോക്‌സിനെ സംബന്ധിച്ചു കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു 2019. സ്വന്തം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്‌റ്റോക്‌സായിരുന്നു. ലോകകപ്പിലാകെ 465 റണ്‍സും ഏഴ് വിക്കറ്റുമാണ് സ്‌റ്റോക്‌സ് പേരിലാക്കിയത്. അതുമാത്രമല്ല ഓസ്‌ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലും ഉജ്ജ്വല പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.

ആഷസില്‍ ഓസ്‌ട്രേലിയക്കെതിരെ 10ാം വിക്കറ്റില്‍ ജാക്കിനെ കൂട്ട്പിടിച്ച് 219 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 135 റണ്‍സാണ് അടിച്ചെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും മികച്ച ഇന്നിംഗ്‌സ് ആയിരുന്നു അത്. അവസാന വിക്കറ്റില്‍ 76 റണ്‍സാണ് സ്‌റ്റോക്‌സും ജാക്കും ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഐസിസിയുടെ മികച്ച കളിക്കാനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു അവകാശിയാകുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് സ്‌റ്റോക്‌സ്. ആന്‍ഡ്രു ഫഌന്റോഫ്, ജൊനാതന്‍ ട്രോട്ട് എന്നിവരാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരത്തിനു അവകാശികളായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button