CricketLatest NewsNewsSports

ഈ തോല്‍വിയില്‍ ഇന്ത്യക്ക് കിട്ടിയത് നാണക്കേടിന്റെ റെക്കോര്‍ഡ്

വരാന്‍ പോകുന്ന ദുരന്തത്തിനു മുമ്പിലുള്ള ആശ്വാസവാക്കുകള്‍ അതായിരുന്നു ഇന്ത്യയില്‍ ഇന്ത്യയെ നേരിടുന്നത് ബുദ്ധിമുട്ടാണെന്നും പ്രയാസകരമാണെന്നും ഓസീസ് താരങ്ങള്‍ പറഞ്ഞത്. അതു കേട്ട് ഇന്ത്യന്‍ താരങ്ങളും ആരാധകരും അല്പം അഹങ്കരിക്കുകയും ചെയ്തു. പക്ഷേ ആ അഹങ്കാരം കളി തുടങ്ങുന്നതുവരെ ഉണ്ടായിരുന്നുള്ളൂ. ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന് തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത് നാണക്കേടിന്റെ റെക്കോര്‍ഡ് കൂടിയാണ്.

2005 നു ശേഷം ആദ്യമായാണ് ഇന്ത്യ ഏകദിനത്തില്‍ 10 വിക്കറ്റിന് പരാജയപ്പെടുന്നത്. കൊല്‍ക്കയില്‍ വെച്ച് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രീക്കയായിരുന്നു അന്ന് ഇന്ത്യയെ തോല്‍പ്പിച്ചത്. 189 റണ്‍സായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം.

ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ പത്ത് വിക്കറ്റ് തോല്‍വിയാണിത്. 1981 ല്‍ ന്യൂസിലാന്‍ഡ്,1997 ല്‍ വെസ്റ്റ് ഇന്‍ഡീസ്, 2000 ത്തില്‍ ദക്ഷിണാഫ്രിക്ക 2005 ല്‍ ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇതിനു മുമ്പത്തെ ഇന്ത്യയുടെ പത്ത് വിക്കറ്റ് തോല്‍വികള്‍.

്അതേസമയം ഇന്നലെ 256 റണ്‍സ് പിന്തുടര്‍ന്ന് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് 10 വിക്കറ്റിന് ജയിക്കുന്ന ടീമായി മാറി ഓസ്‌ട്രേലിയ.ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ ആദ്യ പത്തു വിക്കറ്റ് വിജയംകൂടിയാണിത്. അതുകൊണ്ട് തന്നെ ഓസീസിനെതിരെ പത്തു വിക്കറ്റിന് തോല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി കോഹ്‌ലിയും മാറി. മുംബൈ വാംഖഡെയില്‍ ഇന്ത്യ വഴങ്ങുന്ന തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 2015ല്‍ ദക്ഷിണാഫ്രിക്കയോടും 2017ല്‍ ന്യൂസിലന്‍ഡിനോടും ഇപ്പോള്‍ ഓസ്‌ട്രേലിയയോടും തോറ്റു.

എന്തായാലും ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തില്‍ ഈ തോല്‍വിയേല്‍പ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button