Kallanum Bhagavathiyum
Latest NewsNewsIndia

പട്ടം പറത്തുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണ മരണം ; 30 ഓളം പേര്‍ക്ക് പരിക്കേറ്റു

ജയ്പൂര്‍ : പട്ടം പറത്തുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണ മരണം , 3രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പട്ടം പറത്തലിലാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. പട്ടം പറത്തുന്നതിനിടെ ടെറസിനു മുകളില്‍നിന്നു വീണാണ് അമ്പതുകാരനു ജീവന്‍ നഷ്ടമായത്. സൗരഭ് എന്ന 26 കാരനും അപകടത്തില്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗരഭ് പരുക്കേറ്റ് ചികിത്സയിലായിരുന്നു.പരുക്കേറ്റ മുപ്പതിലേറെ പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read Also : പട്ടം പറത്തുന്ന മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി പിതാവിനൊപ്പം ബൈക്കിന് മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കഴിഞ്ഞ വര്‍ഷം വീഴ്ചയിലും പട്ടത്തിന്റെ വള്ളി കുരുങ്ങിയുണ്ടായ മുറിവും മൂലം മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. പതിവുപോലെ പരുക്കേറ്റവരില്‍ ഏറെയും ബൈക്ക് യാത്രക്കാരാണ്. പൊട്ടിയ പട്ടത്തിന്റെ ചരട് ഉടക്കി മുറിവുകളേറ്റതാണു കാരണം.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്ലാസ് പൊടി ചേര്‍ത്തു ബലപ്പെടുത്തിയ നാരു കഴുത്തിലുണ്ടായിക്കിയ മുറിവുമൂലമാണ് കഴിഞ്ഞ വര്‍ഷം ബൈക്ക് യാത്രക്കാരനായ ഒരാള്‍ മരിച്ചത്. ഇത്തവണ ഈ നൂലിന്റെ നിരോധനം സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇതു വിറ്റ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button