Latest NewsNewsGulfOman

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം . ഒമാനിൽ , തൃശൂർ പുത്തൻചിറ ചെലങ്ങറ വീട്ടിൽ വർഗീസ്-മേരി ദമ്പതികളുടെ മകനായ സേവി വർഗീസാണ് (39) മരിച്ചത്. ആറു വർഷമായി അൽ സവാഹർ ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായിരുന്നു.

Also read : ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ

ജോലിക്കായി സലാലയിലായിരുന്ന സേവി നാട്ടിൽ പോകാനായി കഴിഞ്ഞ ദിവസം മസ്‌ക്കറ്റിൽ എത്തിയിരുന്നു. ഉച്ചയ്ക്ക്  യാത്ര തിരിക്കാനിരിക്കവെ താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നു കാൽ വഴുതി വീഴുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ജിജി. മക്കൾ: ജുവൈന, ജോയാന.

Tags

Related Articles

Post Your Comments


Back to top button
Close
Close