CricketLatest NewsNewsSports

കൊല്‍ക്കത്തയിലെ തന്റെ പഴയ ജേഴ്‌സി സമ്മാനിച്ച് ആരാധകന്‍ ; സന്തോഷം പങ്കുവെച്ച് താരം

ഐപിഎല്ലിലെ ഏറ്റവും വിലയേറിയ വിദേശ താരമായ പാറ്റ് കമ്മിന്‍സിന് ആരാധകന്റെ ഒരു കിടിലന്‍ സര്‍െ്രെപസ് സമ്മാനം. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പരയാക്കായി എത്തിയപ്പോളായിരുന്നു പാറ്റ് കമ്മിന്‍സിന് ആരാധകന്‍ 2015 ലെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജേഴ്‌സി അതും താരത്തിന്റെ പേരുള്ള ജേഴ്‌സി നല്‍കി സ്വീകരിച്ചത്. ആരാധകന്റെ സമ്മാനം തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും ഒരുപാട് നല്ല ഒര്‍മ്മകള്‍ തനിക്ക് നല്‍കുന്ന ജേഴ്‌സിയാണിതെന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു.

2014-15 സീസണില്‍ ആയിരുന്നു പാറ്റ് കമ്മിന്‍സ് കൊല്‍ക്കൊത്തയ്ക്കായി കളിച്ചിരുന്നത് . തുടര്‍ന്ന് ഈ സീസണില്‍ 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ലേലം വിളിയില്‍ തുടക്കം മുതല്‍ തന്നെ കമ്മിന്‍സിനു വേണ്ടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും രംഗത്തുണ്ടായിരുന്നു. കൊല്‍ക്കൊത്ത ടീം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജഴ്‌സി സമ്മാനം ലഭിച്ചതിലെ സന്തോഷം താരം പങ്കുവെയ്ക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button