KeralaLatest NewsNews

കളിയിക്കാവിള കൊലപാതകം: പ്രതികളില്‍ മൂന്നു പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടി; ചോദ്യം ചെയ്യലിലെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. പ്രതികളില്‍ മൂന്നു പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയതായി മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് ഡല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ചാണ്. പോലീസ് വ്യക്തമാക്കി.

അതേസമയം പ്രതികളുടെ സംഘത്തില്‍ 17പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇപ്പോള്‍ അറസ്റ്റിലായ പ്രതി അബ്ദുള്‍ ഷമീം, ഹിന്ദു മുന്നണി നേതാവായിരുന്ന കെ.പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലേയും പ്രതിയാണ്.

ALSO READ: എഎസ്‌ഐയെ വെടിവച്ചു കൊന്നതിനു പിന്നില്‍ തീവ്രവാദ ബന്ധവും കൃത്യമായ ആസൂത്രണവും : കൊലയ്ക്കു ശേഷം പ്രതികള്‍ നടന്നു കയറിയത് സമീപത്തെ പള്ളിയിലേയ്ക്ക്

അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഈ പ്രതികള്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button