Latest NewsNewsIndia

ഭീകരവാദ ഭീഷണി: ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്

ബംഗളൂരു: ഭീകരവാദ ഭീഷണിയെത്തുടർന്ന് ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്. കർണാടകയിലെ അതിര്‍ത്തിയിലെ ഗുണ്ടൽപേട്ടിലാണ് പള്ളികൾ കൂടുതലും ഉള്ളത്.

കേരള-കര്‍ണാടക അതിർത്തി മേഖലയായതു കൊണ്ട് തന്നെ സമാധാനം നശിപ്പിക്കുന്ന തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങൾക്കായി ഗുണ്ടൽപേട്ട് നഗരത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ക്യാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ചമരാജ്നഗർ ജില്ലയിലുള്ള ഗുണ്ടൽപേട്ടിലെ ഹോസൂറിലെ ഒരു മദ്രസ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ചിലർക്ക് അഭയം നൽകിയെന്ന് പറയപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസ് നിർദേശം

ഭീകരവാദ ബന്ധമുള്ളവർക്ക് അഭയം നല്‍കിയെന്ന സംശയത്താൽ ഹോസൂറിലെ പള്ളി മൗലവി സദാഹത്തുള്ള, അയൂബ് ഖാൻ എന്നിവരെ ജില്ലാ പൊലീസ്, കേന്ദ്ര ക്രൈംബ്രാഞ്ച് എന്നിവരുടെ സംയുക്ത സംഘം ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണങ്ങൾക്കായി ബംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്ത സദാഹത്തുള്ളയെ പിന്നീട് വിട്ടയച്ചിരുന്നു.

പ്രദേശത്തെ പള്ളികളിലെ അധ്യക്ഷൻമാരെയും മതപണ്ഡിതൻമാരെയും കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു ചേർത്തിരുന്നു. മദ്രസകളുടെയും പള്ളികളുടെയും പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കടുത്ത നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട പെണ്‍കുട്ടികളില്‍ പകുതിയും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ; കേരളത്തില്‍ ലൗ ജിഹാദി പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നെന്ന് സിറോ മലബാര്‍ സഭ

കളിയിക്കാവിളയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ ഭീകരബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് കർശന നടപടികളുമായി മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button