Latest NewsIndia

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടും, ബാക്കിയെല്ലാം അഭ്യൂഹം: അമിത് ഷാ

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കിംവദന്തികള്‍ക്കും വിരാമം കുറിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.

വൈശാലി: ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പ് നിതീഷ് കുമാര്‍ജിയുടെ നേതൃത്വത്തില്‍ തന്നെ നേരിടും. ബിജെപിയും ജെഡിയുവും ഒരുമ്മിച്ച്‌ മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കിംവദന്തികള്‍ക്കും വിരാമം കുറിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.

ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തിനുള്ളില്‍ തര്‍ക്കം രൂക്ഷമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.ബിഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ജെഡിയു സംസ്ഥാന ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുള്ളത്.

പെണ്‍വാണിഭം: സിനിമാ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍: രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; ഈടാക്കിയിരുന്നത് ഒരു പെണ്‍കുട്ടിയ്ക്ക് 60,000 രൂപ

കേന്ദ്രമന്ത്രിസഭയില്‍ ജെഡിയുവിന്റെ പ്രാതിനിധ്യം സംബന്ധിച്ചും ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്.അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും അമിത് ഷാ രംഗത്തെതത്തി. രാഹുലും ലാലുപ്രസാദും മമതയും കെജ്‌രിവാളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതുതെന്നും മുസ്ലീം സഹോദരങ്ങളോട് പൗരത്വ നിയമ ഭേദഗതി എന്താണെന്ന് പറഞ്ഞു തരുന്നതിനാണ് താന്‍ ഇവിടെ എത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button