Latest NewsNewsIndia

മഹാരാഷ്ട്രയിലെ അബേദ്ക്കർ പ്രതിമയുടെ ഉയരം കൂട്ടാൻ മന്ത്രിസഭാ തീരുമാനം, ചിലവ് 1100 കോടി

ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോ. ബിആര്‍ അബേദ്കറോടുള്ള ആദരസൂചകമായി 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇപ്പോള്‍ 350 അടിയായി ഉയര്‍ത്താനാണ് പുതിയ തീരുമാനം. ഇതിനൊപ്പം പ്രതിമയുടെ തറ ഉയരമായ 100 അടി കൂടി ചേരുമ്പോള്‍ ആകെ 450 അടി ഉയരത്തിലാണ് അംബോദ്കര്‍ പ്രതിമ സ്ഥാപിക്കുക. ദാദറിലെ ഇന്ദു മില്‍ പ്രദേശത്താണ് പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുന്നത്.

 പ്രതിമയുടെ ഉയരം കൂട്ടുമ്പോൾ ആകെ 1100 കോടി രൂപയുടെ ചിലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നതെന്ന് വാര്ത്താ‍ ഏജന്‍സിയായ എഎന്ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നിശ്ചയിച്ച 350 അടി ഉയരപ്രകാരം മുന്‍ സര്‍ക്കാര്‍ 700 കോടി രൂപയായിരുന്നു പദ്ധതിക്കായി കണക്കാക്കിയിരുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പോലെ രാഷ്ട്രീയക്കളിക്ക് ഞങ്ങളില്ല. അംബേദ്കര്‍ പ്രതിമ നിര്‍മിക്കുമെന്ന് ഉറപ്പ് പറഞ്ഞവരാണ് മുന്‍ സര്‍ക്കാര്‍. എന്നാല്‍ ഇതിനായി കേവലം ഭൂമീപൂജ മാത്രമാണ് അവര്‍ നടത്തിയതെന്നും അജിത് പവാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button