Latest NewsNewsLife Style

കണ്ണിന് ചുറ്റുമുള്ള വലയം മാറാന്‍ ഇതാ ഇതൊന്ന് പരീക്ഷിയ്ക്കൂ

അകാരണമായി കണ്ണ് തിരുമ്മുന്നത് ചിലരുടെ ശീലമാണ്. ഇതു ചര്‍മം ചുളിയുന്നതിനും പ്രായം കൂടുതല്‍ തോന്നുന്നതിനും കാരണമാകും. കണ്ണുകളുടെ നിറം മാറാനും സാധ്യതയുണ്ട്. ഈ ശീലം ഒഴിവാക്കാം. കണ്ണിനു ചുറ്റുമുള്ള മേക്കപ് നീക്കം ചെയ്യുന്നതും ശ്രദ്ധയോടെ വേണം. കണ്ണില്‍ അമിതമായി ബലം നല്‍കേണ്ടി വരുന്ന സാഹചര്യങ്ങളും ഒഴിവാക്കണം.

കണ്ണിനു ചുറ്റിലും കറുപ്പ് വരാനുള്ള മറ്റൊരു പ്രധാന കാരണം സൂര്യപ്രകാശമാണ്. താരതമ്യേന മൃദുലമായ ഈ ഭാഗം സൂര്യപ്രകാശത്തില്‍ വേഗം നിറം മാറും. സണ്‍ഗ്ലാസ് ഉപയോഗിക്കുക എന്നതാണ് ഈ അവസ്ഥ മറികടക്കാനുള്ള വഴി. നേരിട്ട് സൂര്യപ്രകാശം കണ്ണില്‍ പതിക്കുന്നത് തടയാം. കണ്ണിന്റെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

മുഖത്ത് ഉപയോഗിക്കുന്ന സാധാരണ സണ്‍സ്‌ക്രീനുകള്‍ കണ്ണിനു ചുറ്റിലും പുരട്ടിയാല്‍ അലര്‍ജിയോ നീറ്റലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കണ്ണ് വളരെ വേഗം പ്രതികരിക്കും എന്നതിനാലാണ് ഇത്. അതിനാല്‍ കണ്ണിനു ചുറ്റിലും സണ്‍സ്‌ക്രീന്‍ ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ കണ്ണിനും യാതൊരു അസ്വസ്ഥതയും ഉണ്ടാക്കാത്ത സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ പരീക്ഷിച്ചു നോക്കാവുന്നതാണ്

എത്ര വിലകൂടിയ മേക്കപ് വസ്തുക്കള്‍ ആണെങ്കിലും കണ്ണിന് ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അവ ഒഴിവാക്കാന്‍ മടിക്കേണ്ടതില്ല. കാഴ്ചയെ ബാധിക്കുന്ന ഒന്നും തന്നെ അവയില്‍ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്.

ജീവിതശൈലിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഉപ്പ് കലര്‍ന്ന ആഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. പഴവര്‍ഗങ്ങളും ഇലവര്‍ഗങ്ങളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. കൃത്യമായ ഉറങ്ങേണ്ടത് അനിവാര്യമാണ്.

കമ്പ്യൂട്ടറിനു മുന്‍പില്‍ ഒരുപാട് നേരം ഇരുന്നുള്ള ജോലിയാണെങ്കില്‍ ഇടയ്ക്ക് ചെറിയ വിശ്രമം നല്‍കുക. ഇത്തരം ജോലിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള കണ്ണടകള്‍ വിപണിയില്‍ ലഭ്യമാണ്. കണ്ണിനു സംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കും.

ചര്‍മപരിപാലനത്തില്‍ കണ്ണിനും പ്രാധാന്യം നല്‍കുക. ഗുണമേന്മയുള്ള ഐ മേക്കപ് വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button