KeralaLatest NewsNewsIndia

സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങള്‍ എന്തെന്ന് കേരള ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല : വിമര്‍ശനവുമായി യെച്ചൂരി

ന്യൂ ഡൽഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങളും, ഭരണഘടനയും ഭരണഘടനയും കേരള ഗവര്‍ണര്‍ മനസിലാക്കിയിട്ടില്ല. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പ്രസ്താവനകളാവണം ഗവര്‍ണര്‍ നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി വിമർശിച്ചു.

also read : തീവ്രവാദികളെ ഒറ്റപ്പെടുത്തണം; അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണമെന്ന് ബിപിന്‍ റാവത്ത്

പൗരത്വ ഭേദഗതി നിയമത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കുകയും, സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്ത വിഷയങ്ങളിലൂന്നി ഗവര്‍ണറും
സംസ്ഥാന സര്‍ക്കാരും പോരിലേക്ക് നീങ്ങുന്നതിനിടെയാണ് യെച്ചൂരി വിമര്‍ശനവുമായി രംഗത്തെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർക്കെതിരെ വിമർശനവുമായി എത്തിയിരുന്നു. സർക്കാ രിന് മീതെയല്ല ഗവർണറുടെ പദവി. പണ്ട് നാട്ടുരാജാക്കന്മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. എല്ലാവരും അത് ഓര്‍ക്കുന്നത് നന്നായിരിക്കും. അറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button