KeralaLatest NewsNews

തിരുവമ്പാടിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലെ നിഗൂഢതയുടെ ചുരുളുകള്‍ അഴിച്ച് ക്രൈംബ്രാഞ്ച് : ആദ്യം പന്നിയുടെ വേസ്റ്റെന്ന് സംശയിച്ചു : ജനനേന്ദ്രിയം കണ്ടെത്തിയത് തൊട്ട് പിന്നിങ്ങോട് ദുരഹതകള്‍ മാത്രം

കോഴിക്കോട് : തിരുവമ്പാടിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലെ നിഗൂഢതയുടെ ചുരുളുകള്‍ അഴിച്ച് ക്രൈംബ്രാഞ്ച. ആദ്യം പന്നിയുടെ വേസ്റ്റെന്ന് സംശയിച്ചു , ജനനേന്ദ്രിയം കണ്ടെത്തിയത് തൊട്ട് പിന്നിങ്ങോട് ദുരഹതകള്‍ മാത്രം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചാലിയം കടപ്പുറത്തുനിന്നും ആദ്യം ഇടതു കൈ ലഭിക്കുന്നു. നാലു ദിവസങ്ങള്‍ക്ക് ശേഷം വലതുകൈയും ലഭിച്ചു. ഈ കേസില്‍ ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. പിന്നീട് അഞ്ചുദിവസം കഴിഞ്ഞ് 55 കിലോമീറ്റര്‍ അകലെ മുക്കം തിരുവമ്ബാടിക്കടുത്ത് കോഴിവേസ്റ്റും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് വലിയ ചാക്കില്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. ഇതിനും അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് കടപ്പുറത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്ക് തലയോട്ടി ലഭിക്കുന്നത്.

Read Also :രണ്ട് വര്‍ഷം മുമ്പ് നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ച് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ : ചുരുളഴിഞ്ഞത് രണ്ട് കൊലകള്‍ : പ്രതിയെ പൊലീസ് പിടിച്ചപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍

ഭയന്നുപോയ കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും, പുറത്ത് പറഞ്ഞ് പുലിവാല് പിടിക്കേണ്ടെന്നായിരുന്നു അമ്മയുടെ ഉപദേശം. രണ്ടുദിവസത്തിന് ശേഷം സ്‌കൂളില്‍ വെച്ച് കുട്ടി കടപ്പുറത്ത് വെച്ച് തലയോട്ടി കണ്ടെത്തിയ വിവരം കൂട്ടുകാരോട് പറഞ്ഞു. ആ കുട്ടി അച്ഛനോട് പറയുകയും അച്ഛന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയില്‍ ഇതെല്ലാം ഒരാളുടേതാണെന്ന് കണ്ടെത്തി. എന്നാല്‍ ആരുടേതാണെന്ന് അറിയാന്‍ ഒരു തുമ്ബും ലഭിച്ചിരുന്നില്ല. മൃതദേഹത്തിന്റെ ഫിംഗര്‍പ്രിന്റ് എടുത്തത് തെളിച്ചമുണ്ടായിരുന്നില്ല. ഇത് ഹൈഡെഫനിഷന്‍ ടെക്നോളജി ഉപയോഗിച്ച് തെളിയിച്ചെടുത്ത്, സ്റ്റേറ്റ് ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ കൈവശമുള്ള രേഖകളുമായി ചേര്‍ത്തുപരിശോധിച്ചപ്പോഴാണ് മരിച്ചത് വണ്ടൂര്‍ സ്വദേശിയായ ഇസ്മായിലാണെന്ന് വ്യക്തമായതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വെളിപ്പെടുത്തി.

തിരുവമ്പാടിയിലെ പറമ്പില്‍ കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യം തള്ളുന്നതിനെതിരെ സമീപത്തെ യുവാക്കള്‍ അടക്കം ആ സമയത്ത് രംഗത്തുവന്നിരുന്നു. അവര്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടെ വലിയ പ്ലാസ്റ്റിക് ചാക്കില്‍ മാലിന്യം കണ്ടെത്തി. വലിയ ചാക്കിലുള്ളതായതിനാല്‍ അത് പന്നിവേസ്റ്റ് ആയിരിക്കുമെന്നാണ് കരുതിയത്. മൃതദേഹം വികൃതമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ശരീരഭാഗങ്ങളില്‍ ജനനേന്ദ്രിയം അടക്കം കണ്ടതാണ് നിര്‍ണായകമായത്. ഇതോടെ കൊല്ലപ്പെട്ടത് മനുഷ്യനാണെന്ന് സ്ഥിരീകരിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നുവെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. ഈ അന്വേഷണമാണ് കൊല്ലപ്പെട്ട ഇസ്മായിലിലേക്കും, പ്രതിയായ ബിര്‍ജുവിലും എത്തിനിന്നത്. ബിര്‍ജുവിനെ ചോദ്യം ചെയ്തതിലൂടെയാണ്, ഇയാള്‍ സ്വന്തം അമ്മയെ കൊന്ന കേസിലെ പ്രതിയാണെന്ന വസ്തുത കൂടി വെളിച്ചത്തുവന്നത്.

ധൂര്‍ത്തനായ ബിര്‍ജു അമ്മയുടെ കൈവശമുള്ള സ്വത്തിനായി നിരന്തരം വഴക്കിട്ടിരുന്നു. നശിപ്പിച്ചുകളയും എന്നറിയാമായിരുന്നതിനാല്‍, പണമോ സ്വത്തോ അമ്മ നല്‍കിയില്ല. ഇതോടെ അമ്മയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാന്‍ ബിര്‍ജു പദ്ധതിയിട്ടു. സുഹൃത്തായ ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സാരിയില്‍ മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം സ്ഥലം വിറ്റ് ബിര്‍ജു നാടുവിട്ട് പോകുകയും ചെയ്തു.

ഇതിനിടെ 10 ലക്ഷം രൂപയ്ക്ക് സ്ഥലംവിറ്റ് ബിര്‍ജു നാടുവിടാന്‍ പോകുന്ന കാര്യം അറിഞ്ഞ ഇസ്മായില്‍ തനിക്ക് തരാമെന്ന് ഏറ്റ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ബിര്‍ജു കൂട്ടാക്കിയില്ല. പണം നല്‍കിയില്ലെങ്കില്‍ കൊലപാതക വിവരം പരസ്യമാക്കുമെന്നും ഇസ്മായില്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇസ്മായിലിനെ വകവരുത്താന്‍ ബിര്‍ജു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇസ്മായിലിനെ മദ്യം നല്‍കി മയക്കിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് പ്ലാസ്റ്റിക് കവറുകളും സര്‍ജിക്കല്‍ ബ്ലേഡും വാങ്ങി വീട്ടിലെത്തിയ ബിര്‍ജു ശരീരഭാഗങ്ങള്‍ മുറിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

കൈകളും തലയും കടലിലും, ശരീരഭാഗങ്ങള്‍ തിരുവമ്ബാടിയിലെ കോഴിവേസ്റ്റ് ഉപേക്ഷിക്കുന്ന സ്ഥലത്തും തള്ളുകയായിരുന്നു. നാടുവിട്ടുപോയ ബിര്‍ജുവിനെ പിന്നീട് തമിഴ്നാട്ടിലെ നീലഗിരിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്ന് പിടികൂടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു. പിന്നീട് മുക്കത്ത് വെച്ച് ബിര്‍ജു ക്രൈംബ്രാഞ്ചിന്റെ പിടിയില്‍ അകപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് കൊലപാതകങ്ങളും തെളിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വെളിപ്പെടുത്തി. സംഭവത്തില്‍ ബിര്‍ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തച്ചങ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button