KeralaLatest NewsNews

ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ പേരു മാറുന്നു; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

കൊച്ചി: ജില്ലാ പൊലീസ് ഓഫീസുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ പേരു മാറുന്നു. ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾ ഇനി മുതൽ സിബ്രാഞ്ച് എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ALSO READ: കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വധിക്കാനുള്ള യഥാർത്ഥ കാരണം എന്ത്? ചോദ്യം ചെയ്യലിലെ ഏറ്റവും പുതിയ വിവരങ്ങൾ

ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിന്റെ പേര് 2017 ൽ ക്രൈംബ്രാഞ്ച് എന്ന് മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ പേരുകൾ പൊതുജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പേര് സി ബ്രാഞ്ച് എന്നാക്കി സർക്കാർ ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button