CricketLatest NewsNewsSports

പന്തിന് പകരവും സഞ്ജു ഇല്ല പകരം എത്തുന്നത് പുതുമുഖം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പകരം സഞ്ജുവിന് അവസരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കായിക പ്രമികള്‍ക്ക് തെറ്റി. ആന്ധ്രയുടെ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിനെയാണ് പകരക്കാരനായി ഉള്‍പ്പെടുത്തിയിരുക്കുന്നത്. ന്യൂസിലന്‍ഡില്‍ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് 26കാരനായ ഭരതിനെ റിസര്‍വ് വിക്കറ്റ് കീപ്പറായി ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഭരതിനോട് ഉടന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു.

74 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കളിച്ച ഭരത് 37.66 ശരാശരിയില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4143 റണ്‍സ് നേടിയിട്ടുണ്ട്. പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇഷാന്‍ കിഷന്‍, സഞ്ജു വി സാംസണ്‍ എന്നിവരിലാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, വിക്കറ്റ് കീപ്പിംഗിലെ മികവ് പരിഗണിച്ചാണ് ഭരതിനെ ഉള്‍പ്പെടുത്തിയത്.മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തിലാണ് ഹെല്‍മറ്റില്‍ പന്തിടിച്ച് ഋഷഭ് പന്തിന് പരിക്കേറ്റത്. ഇന്ന് 1.30ന് രാജ്‌കോട്ടിലാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനം നടക്കുക.

ശ്രീലങ്കക്കെതിരെയുള്ള ട്വന്റി20 മത്സരത്തില്‍ സഞ്ജു കളിച്ചെങ്കിലും രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ കളിക്കുന്ന ഇന്ത്യ എ ടീം അംഗമാണ് സഞ്ജു സാംസണ്‍. മത്സരത്തില്‍ നാല് റണ്‍സെടുത്ത് റണ്‍ഔട്ടായി താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button