KeralaLatest NewsNews

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വനിതാ കമ്മീഷന്‍

ആലപ്പുഴ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. അടുത്ത കാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംബന്ധിച്ച് കമ്മീഷന് മുന്നില്‍ ഒട്ടേറെ പരാതികളാണ് എത്തുന്നത്. വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ വന്‍കിട ബാങ്കുകള്‍ പോലും തയ്യാറാകുന്നില്ല എന്നതിന്റെ ഉദാഹരണമായിരുന്നു ബാങ്ക് മാനേജരായ സ്ത്രീയുടെ പരാതി.

Read also: പൗരത്വ നിയമത്തെ അനുകൂലിച്ച്‌ നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍‌എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കേരളം മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് നീങ്ങുകയാണെന്ന് കമ്മീഷന്‍ പറഞ്ഞു. സാമ്പത്തികമായും മാനസികമായും കുടുംബപരമായും ലൈംഗികപരമായുമുള്ള പ്രതികൂല സാഹചര്യങ്ങളാണ് ഇതിന് കാരണം. അദാലത്തില്‍ ലഭിച്ച പരാതികളില്‍ കുടുതലും വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ നിന്നാണ്. വിദ്യാഭ്യാസത്തിനൊപ്പം വ്യക്തിത്വ രൂപീകരണം നടക്കുന്നില്ല. ഇത് നിരന്തരം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായും അദാലത്തില്‍ ലഭിച്ച കൂടുതല്‍ പരാതികളും ഇതില്‍ പെടുന്നതായും കമ്മീഷന്‍ വ്യക്തമാക്കി. ആകെ 81 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 13 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറി. 58 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എം.എസ് താര, ഡോ.ഷാഹിത കമല്‍, ഇ.എം രാധ, ഷിജി ശിവാനി എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button