Latest NewsLife Style

ഹൃദയാരോഗ്യത്തിന് ദിവസം രണ്ട് നേരവും പല്ല് തേയ്ക്കാം

ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും പല്ല് തേക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. കൂടുതല്‍ തവണ  തേക്കുന്നത് ഹൃദ്രോഗ സാധ്യത 12 ശതമാനത്തോളം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ദന്താരോഗ്യത്തിന് പ്രാധാന്യം നല്‍കാത്തവരുടെ രക്തത്തില്‍ രോഗാണുക്കള്‍ ഉണ്ടാകാന്‍ കാരണമാണെന്ന് മുന്‍പ് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഉണ്ടാകുന്ന വൃണങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ദന്തസംരക്ഷണവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പഠനം. ഇടയ്ക്കിടെ പല്ല തേക്കുന്നത് വഴി പല്ലിനിടയിലും മോണയിലുമുള്ള രോഗാണുക്കളെ കുറയ്ക്കുകയും അതുവഴി ഇവ രക്തത്തിലേക്ക് കടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button